Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Football Banners

പി​ടി​വീ​ഴു​മെ​ന്ന നി​ർ​ദേ​ശം; ഫു​ട്ബോ​ള്‍ ബാ​ന​റു​ക​ളി​ലെ ചു​രു​ട്ട് വ​ലി​ക്കു​ന്ന ചി​ത്രം മ​റ​ച്ച് ആ​രാ​ധ​ക​ര്‍

ആ​ല​പ്പു​ഴ: ലോ​ക​ക​പ്പ് ഫു​ട്ബോ​ള്‍ ബാ​ന​റു​ക​ളി​ൽ പ്ര​ഖു​ഖ താ​ര​ങ്ങ​ൾ ചു​രു​ട്ട് വ​ലി​ക്കു​ന്ന ചി​ത്രം മ​റ​ച്ച് ആ​രാ​ധ​ക​ര്‍. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കി​യ നി​ര്‍​ദേ​ശ​ത്തെ തു​ട​ർ​ന്ന് ചു​രു​ട്ട് വ​ലി​ക്കു​ന്ന ഭാ​ഗം മാ​ത്രം സ്റ്റി​ക്ക​ര്‍ ഉ​പ​യോ​ഗി​ച്ച് മ​റ​യ്ക്കു​ക​യാ​യി​രു​ന്നു.

അ​ര്‍​ജ​ന്‍റീ​ന, ബ്ര​സീ​ല്‍ ആ​രാ​ധ​ക​രു​ടെ ബാ​ന​റു​ക​ളി​ലാ​യി​രു​ന്നു ഇ​ത്ത​രം ചി​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ചി​ത്രം നീ​ക്കാ​ന്‍ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

പി​ന്നാ​ലെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി മു​ന്ന​റി​യി​പ്പും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ലോ​ക​ക​പ്പ് ഫു​ട്ബോ​ള്‍ പോ​സ്റ്റ​റു​ക​ളു​ടെ പേ​രി​ല്‍ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യം ഉ​ള്‍​പ്പെ​ടു​ത്തി പോ​സ്റ്റ​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് മു​ന്ന​റി​യി​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. പോ​സ്റ്റ​റു​ക​ള്‍ ഉ​ട​ന്‍ നീ​ക്കം ചെ​യ്യു​ക​യോ മ​റ​യ്ക്കു​ന്ന ത​ര​ത്തി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ലു​ണ്ടാ​യി​രു​ന്നു

Latest News

Corehub Up